http://www.propellerads.com/?rfd=TwUb

info

Wednesday, 2 August 2017

On 18:06 by Unknown   No comments
Neymar

ബാർസിലോന ∙ അഭ്യൂഹങ്ങൾ ഒടുവിൽ ഗോളടിച്ചു!  ക്ലബ്ബ് വിടാൻ ബ്രസീലിയൻ സൂപ്പർ താരം നെയ്മറിന് അനുമതി നൽകിയതായി സ്പാനിഷ് ക്ലബ് ബാർസിലോന സ്ഥിരീകരിച്ചു. നെയ്മർ ഫ്രഞ്ച് ലീഗ് വൺ ക്ലബ് പാരിസ് സെന്റ് ജർമെയ്നിലേക്കു (പിഎസ്ജി) കൂടുമാറിയേക്കുമെന്ന അഭ്യൂഹം ശരിവച്ചുകൊണ്ടാണ് കൂടുമാറ്റ വാർത്ത ബാർസ അധികൃതർ സ്ഥിരീകരിച്ചിരിക്കുന്നത്. നെയ്മർക്കു ബാർസിലോന ക്ലബ് ബോണസ് തുക നിഷേധിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ വർഷം നെയ്മറും ക്ലബ്ബുമായി ഒപ്പുവച്ച കരാർ അനുസരിച്ച് ഓരോ വർഷം പൂർത്തിയാകുമ്പോഴും ക്ലബ് നെയ്മർക്ക് 26 ദശലക്ഷം യൂറോ ബോണസ് നൽകുമെന്നായിരുന്നു വാഗ്ദാനം. 
കൂടുമാറ്റം യാഥാർഥ്യമായാൽട്രാൻസ്ഫർ ജാലകത്തിലെ റെക്കോർഡു തുകയ്ക്കാകും നെയ്മർ പിഎസ്ജിയിലെത്തുക. നിലവിൽ ബാർസയുമായി കരാറുള്ള നെയ്മർക്കായി 25.6 കോടി യുഎസ് ഡോളർ (ഏകദേശം 1641 കോടി രൂപ) റിലീസ് ക്ലോസ് നൽകാൻ പിഎസ്ജി തയാറാണെന്നാണു വിവരം. കരാർ കാലാവധി തീരാതെ ക്ലബ് വിട്ടുപോവുകയാണെങ്കിൽ കളിക്കാരനോ, വാങ്ങുന്ന ക്ലബ്ബോ നൽകേണ്ട തുകയാണു റിലീസ് ക്ലോസ്. ഇതോടെ, ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരമായി നെയ്മർ മാറും.
ഒരു പ്രമോഷണൽ പ്രോഗ്രാമിൽ പങ്കെടുക്കുന്നതിനായി ചൈനയിലേക്കു പോയ നെയ്മർ ഇന്നലെ രാത്രി ബാർസിലോനയിൽ മടങ്ങിയെത്തിയിരുന്നെങ്കിലും, ബുധനാഴ്ച പരിശീലനത്തിന് ഇറങ്ങിയിരുന്നില്ല. ഇതിനു പിന്നാലെ, പരിശീലകന്റെ അനുവാദത്തോടെയാണ് നെയ്മർ പരിശീലനത്തിൽനിന്ന് വിട്ടുനിന്നതെന്ന് ക്ലബ്ബ് സ്ഥിരീകരിച്ചിരുന്നു.
അതേസമയം, ബാർസ താരങ്ങൾ പരിശീലനം നടത്തുന്നതിനിടെ നെയ്മർ അവിടെയെത്തിയത് യാത്ര ചോദിക്കാനാണെന്നും റിപ്പോർട്ടുകളുണ്ട്. ക്ലബ്ബ് വിടാൻ അനുവാദം ലഭിച്ച പശ്ചാത്തലത്തിലാണ് പരിശീലനത്തിൽനിന്ന് വിട്ടുനിൽക്കാൻ നെയ്മറിന് പരിശീലകൻ അനുവാദം നൽകിയതെന്നും ക്ലബ്ബ് അധികൃതർ വ്യക്തമാക്കി. ഇരുപത്തഞ്ചുകാരനായ നെയ്മറിനെ ക്ലബ്ബിനൊപ്പം നിലനിർത്താൻ സഹതാരങ്ങൾ ഉൾപ്പെടെയുള്ളവർ ശ്രമിച്ചിരുന്നെങ്കിലം താരം വഴങ്ങിയിരുന്നില്ല.
അഞ്ചുവർഷം മുൻപ് 427 കോടി രൂപ
ബ്രസീൽ ക്ലബ് സാന്റോസിൽനിന്ന് 2013 മേയിൽ നെയ്മർ സ്പാനിഷ് ക്ലബ് ബാർസിലോനയിൽ എത്തിയത് 5.71 കോടി യൂറോയുടെ (ഏകദേശം 427 കോടി രൂപ) കൈമാറ്റക്കരാറിലാണ്. ജൂൺ 2018 വരെ അഞ്ചുവർഷത്തേക്കുള്ള കരാറിലാണ് നെയ്മർ അന്ന് ഒപ്പുവച്ചത്. റിലീസ് ക്ലോസ് ആയി അന്നു നിശ്ചയിച്ച 1421 കോടി രൂപയാണ് ഇപ്പോൾ 1641 കോടി രൂപയായി വർധിച്ചത്.

0 comments:

Post a Comment

Flipkart App Install

http://affiliate.flipkart.com/install-app?affid=svteammov